Thursday 16 October 2014

കടക്കെണി

                    സൂര്യന്‍ അസ്തമിക്കാറായിട്ടും അയാളും കുടുംബവും പാടത്ത് പണിയെടുക്കുകയാണ്. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചിട്ടും അവര്‍ പാടത്ത് തന്നെ ഉണ്ടായിരുന്നു. പാതിരാവായിട്ടും അവര്‍ പാടത്ത് പണി തുടര്ന്നു . മക്കള്‍ രണ്ടാളും പാടത്ത് കിടന്നുറങ്ങിയിട്ടും അവര്‍ പണി  നിർത്തിയിരുന്നില്ല . അവസാന കണ്ടവും പൂട്ടികഴിഞ്ഞ അവര്‍ മക്കളെയും എടുത്ത് മുതലാളിയുടെ വീട്ടിലെത്തി. ഉറക്കച്ചടവോടെ മുതലാളി വാതില്‍ തുറന്നു. അന്നത്തെ കൂലി കൊടുത്തു. അതും വങ്ങി വീട്ടിലെത്തിയ അയാള്‍ മക്കളെ കിടത്തി തൻറെ  ആകെയുള്ള സമ്പാദ്യം  എണ്ണിനോക്കി. തൻറെ പെട്ടിയിൽ ഉണ്ടായിരുന്ന തുണ്ട് കടലാസ് നിവർത്തി . അത് ഒരിക്കൽ കൂടി വായിച്ച് നോക്കി . നാളെ നേരം പുലരുമ്പോൾ താനും തൻറെ കുടുംബവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമല്ലോ. താൻ ബാങ്കിൽ കൊടുക്കാനുള്ള പണം നാളെ കൊടുക്കാൻ കഴിയില്ലല്ലോ എന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു . പ്രായമാകാത്ത തൻറെ പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടി തെരുവിലേക്ക് ഇറങ്ങാൻ ആ പിതാവിന് കഴിയുമായിരുന്നില്ല . നേരം പുലരുവോളം ആ മാതാപിതാക്കൾ ഉറങ്ങിയില്ല .
                       
                             " സൂര്യൻ കിഴക്കുദിച്ചു" പാടത്ത് പണിക്ക് പോയവർ ഓടിക്കൂടാൻ തുടങ്ങി. പാടവരമ്പിൽ കൂടി പോലീസുകാരും പത്രപ്രവർത്തകരും അങ്ങോട്ട്‌ എത്തി. 

No comments:

Post a Comment